05/02/2025
#Kerala

സമൂഹ സ്പന്ദനമറിഞ്ഞനിലപാടുകളാണ് സമസ്തയുടെജനകീയതക്കു കാരണംമാണിക്കോത്ത് ഉസ്താദ്

കാസര്‍കോട് : സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ആഴത്തില്‍ പഠിച്ചറിഞ്ഞാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എക്കാലത്തും അതിന്റെ നയനിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും എടുത്ത തീരമാനങ്ങള്‍ ഒരിക്കലും തിരുത്തേണ്ടി വന്നിട്ടില്ലന്നും സമസ്ത കേന്ദ്ര മുശാവറാംഗം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് വ്യക്തമാക്കി. കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സമസ്ത സമ്മേളന സ്വാഗത സംഘം സംഘടിപ്പിച്ച ജില്ലാതല മുതഅല്ലിം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദിയാനിസത്തിനെതിരെ ആദ്യമായി മതവിധി പുറപ്പെടുവിച്ചത് സമസ്തയായിരുന്നു. പിന്നീട് ലോകം അതേറ്റെടുത്തു. ഇതു പോലെ ധാരാളം കാര്യങ്ങളില്‍ സമസ്ത പണ്ഡിതരുടെ അന്തിമ തീര്‍പ്പ് എല്ലാവരും ഉറ്റു നോക്കുന്നു. അദ്ദേഹം പറഞ്ഞു.
1963 ല്‍ ഡിസംബറില്‍ തളങ്കരയില്‍ നടന്ന സമസ്ത വാര്‍ഷിക സമ്മേളനത്തിലാണ് സമസ്തയുടെ പതാക അംഗീകരിച്ചത്. ചരിത്ര സമ്മേളനത്ത് 60 വര്‍ഷം തികയുന്ന സമയത്ത് നടക്കുന്ന നൂറാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ചരിത്ര സംഭവമാക്കാന്‍ മുഴുവനാളുകളും രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *