‘സ്‌നേഹപൂര്‍വ്വം മുഹിമ്മാത്തിന്’ ഒന്നാം ഘട്ടം വിജയം; 28 ന് പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപിക്കും
‘സ്‌നേഹപൂര്‍വ്വം മുഹിമ്മാത്തിന്’ ഒന്നാം ഘട്ടം വിജയം; 28 ന് പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപിക്കും
പുത്തിഗെ : മുഹിമ്മാത്തിനു കീഴില്‍ പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെ വിജയത്തിനായി ‘സ്‌നേഹ പൂര്‍വ്വം മുഹിമ്മാത്തിന്’ എന്ന പേരില്‍ ആവിഷ്‌കരിച്ച 500 രൂപ ചലഞ്ച് ഒന്നാം ഘട്ടം വന്‍ വിജയമായി. ആശുറാ ദിനത്തില്‍ നടന്ന ഓണ്‍ലൈന്‍ സംഗമത്തില്‍ പദ്ധതി ഈ മാഗം 28 വരെ ദീര്‍ഘിപ്പിക്കുന്നതായി മുഹിമ്മാത്ത് പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു.
യൂണിറ്റ് കേന്ദ്രീകരിച്ച് മുഴുവന്‍ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും പദ്ധതിയില്‍ കണ്ണികളാകും. സംഭാവന ചെയ്തവര്‍ക്കായി പ്രത്യക പ്രാര്‍ത്ഥന സംഗമമാണ് 28 ന് മുഹിമ്മാത്തില്‍ നടക്കുന്നത്. അര ലക്ഷം ആളുകളില്‍ നിന്ന് 500 രൂപ വീതം സംഭാവന സ്വീകരിക്കുന്ന പദ്ധതിക്ക വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ സ്ത നിരവധി പേര്‍ കുടുംബ സമേതം ഇതില്‍ പങ്കാളികളായി.
ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹാജി അമീറലി ചൂരി, പള്ളങ്കോട് അബ്ദുല്‍ കാദിര്‍ മദനി, സയ്യിദ് ഇബ്രാഹിം അല്‍ ഹാദി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, വൈ.എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, സി.എന്‍ അബ്ദുല്‍ കാദിര്‍ മാസ്റ്റര്‍, അബ്ദുല്‍ കാദിര്‍ സഖാഫി മൊഗ്രാല്‍, പി.ബി ബഷീര്‍ പുളിക്കൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് കാമില്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.