സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ്ദാനം; കണ്ണൂർ ജില്ലാ കൺവെൻഷൻ നാളെ(ജനു.2 ന് )
സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് മുബാറക്, മുഹിമ്മാത്ത് സനദ്ദാനം;
കണ്ണൂർ ജില്ലാ കൺവെൻഷൻ നാളെ(ജനു.2 ന് )
കണ്ണൂർ : കാസർകോട് മുഹിമ്മാത്ത് സമ്മേളനവും മർഹൂം സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങളുടെ ഉറൂസ് മുബാറകും വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിന് ജില്ലയിലെ പ്രധാന പ്രവർത്തകരുടെ വിപുലമായ കൺവെൻഷൻ നാളെ ഉച്ചയ്ക്ക് രണ്ടിന് അൽ അബ്‌റാർ സുന്നി കോംപ്ലെക്സിൽ ചേരും.
മുഹിമ്മാത്ത് വൈ.പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ,കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈ.പ്രസിഡന്റ് പട്ടുവം കെ.പി അബൂബക്കർ മുസ്‌ലിയാർ,ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ,അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ,മൂസ സഖാഫി കളത്തൂർ ,പി.പി അബ്ദുൽ ഹകീം സഅദി,പി.കെ അലിക്കുഞ്ഞി ദാരിമി,കെ.എം അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി ,കെ അബ്ദുൽ റഷീദ് ദാരിമി,വി.വി അബൂബക്കർ സഖാഫി,മുഹമ്മദ് മുനവ്വിർ അമാനി പ്രസംഗിക്കും.
പ്രവർത്തകർ പങ്കെടുത്തു കൺവെൻഷൻ വിജയിപ്പിക്കണമെന് ജംഇയത്തുൽ ഉലമ,കേരള മുസ്‌ലിം ജമാഅത്ത്,എസ്.വൈ.എസ് ,എസ്.ജെ.എം ,എസ്.എം.എ ,എസ്.എസ്.എഫ് ജില്ലാ ഭാരവാഹികൾ അറിയിച്ചു