വീട്ടില്‍ കഞ്ചാവ് കൃഷി ബി.ജെ.പി മുന്‍സ്ഥാനാര്‍ഥി അറസ്റ്റില്‍
വീട്ടില്‍ കഞ്ചാവ് കൃഷി; ബി.ജെ.പി മുന്‍സ്ഥാനാര്‍ഥി അറസ്റ്റില്‍
അഗളി : പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വീട്ടുവളപ്പില്‍ വളര്‍ത്തിയ 20 കഞ്ചാവ് ചെടികള്‍ കണ്ടെടുത്തു.
അട്ടപ്പാടി ട്രൈബല്‍ താലൂക്കില്‍ അഗളി വില്ലേജില്‍ ഭൂതിവഴി ഊര് വീട്ടില്‍ രാധാകൃഷ്ണന്‍ പിടിയിലായി. ബി.ജെ.പിയുടെ മുന്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ഥി ആയിരുന്നു. ഏകദേശം അഞ്ച് മാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് നശിപ്പിച്ചത്.
പ്രിവന്റിവ് ഓഫിസര്‍ ടി.പി. മണികണ്ഠന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുമേഷ്, വിജീഷ് കുമാര്‍, ഷാബു, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ നിമ്മി, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.