ലഹരി മാഫിയകൾക്ക് ഭരണകൂടം കൂട്ടുനിൽക്കരുത് : എസ്എസ്എഫ് തൃക്കരിപ്പൂർ ഡിവിഷൻ
ലഹരി മാഫിയകൾക്ക് ഭരണകൂടം കൂട്ടുനിൽക്കരുത് : എസ്എസ്എഫ് തൃക്കരിപ്പൂർ ഡിവിഷൻ
എസ്എസ്എഫ് തൃക്കരിപ്പൂർ ഡിവിഷൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം
തൃക്കരിപ്പൂർ : ലഹരി മാഫിയകൾക്ക് ഭരണകൂടം കൂട്ടുനിൽക്കരുതെന്ന് എസ് എസ് എഫ് തൃക്കരിപ്പൂർ ഡിവിഷൻ കൗൺസിൽ അഭിപ്രായപ്പെട്ടു. ഒരുഭാഗത്ത് മദ്യത്തിനും മയക്കുമരുന്നിനും ലൈസൻസ് കൊടുക്കുകയും മറുഭാഗത്ത് കോടികൾ ചെലവഴിച്ച് ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തുകയും ചെയ്യുന്നത് ഭരണകൂടം പൊതുസമൂഹത്തോട് ചെയ്യുന്ന കാപട്യമാണ്. തൃക്കരിപ്പൂർ അൽ മുജമ്മഇൽ വച്ച് നടന്ന എസ് എസ് എഫ് ഡിവിഷൻ കൗൺസിൽ ജില്ലാ പ്രസിഡണ്ട് അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഉമറുൽ ഫാറൂഖ് പോസോട്ട് വിഷയാവതരണം നടത്തി.റിട്ടേണിംഗ് ഓഫീസർ കരീം ജൗഹരി കൗൺസിൽ നടപടിക്ക് നേതൃത്വം നൽകി. എസ് വൈ എസ് തൃക്കരിപ്പൂർ സോൺ പ്രസിഡണ്ട് അബ്ദുൽ ജലീൽ സഖാഫി പുതിയ ഡിവിഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ചു .
പ്രസിഡന്റ് : ഇസ്ഹാഖ് ഷാമിൽ ഇർഫാനി
ജനറൽ സെക്രട്ടറി : ഷാഹിദ് മാഷ് പെട്ടിക്കുണ്ട്
ഫിനാൻസ് സെക്രട്ടറി: ഹാഫിള് മുഹിയദ്ദീൻ പയ്യങ്കി.
സെക്രട്ടറിമാർ
നബീൽ പോത്താംകണ്ടം, ഹക്കീം സഅദി,ഷക്കീർ ഹുസൈൻ സഖാഫി, അഹ്മദ് സിനാൻ സി പി, അബൂബക്കർ ഷിബിലി, ഷാമിൽ ഹാദി
ജാഷിദ് അമാനി അധ്യക്ഷത വഹിച്ച പ്രോഗ്രാം ഷാഹിദ് മാഷ് നന്ദിയും പറഞ്ഞു.