റോഡിലെ കുഴികള്‍ അടക്കുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണം; പ്രതിപക്ഷ നേതാവ്
റോഡിലെ കുഴികള്‍ അടക്കുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തിവെക്കണം; പ്രതിപക്ഷ നേതാവ്
കൊച്ചി സംസ്ഥാനത്തെ റോഡുകളിലെ കുഴികള്‍ അടക്കുന്നതുവരെ ടോള്‍ പിരിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
റോഡുകളില്‍ യാത്രക്ക് പ്രത്യേക സൗകര്യം ചെയ്യുന്നതിനാണ് ടോള്‍ പിരിക്കുന്നത്. സംസ്ഥാനത്തെ റോഡുകളില്‍ മുഴുവന്‍ കുഴികളാണ്. ഇത് നന്നാക്കാതെ ഇനി ടോള്‍ പിരിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം എറണാകുളം തൃശൂര്‍ കലക്ടര്‍മാരുമായി സംസാരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. അങ്കമാലിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
അങ്കമാലിയിലെത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. വ്യവസ്ഥിതി നടത്തിയ കൊലപാതകമാണ് ഇത്. മഴക്കാലത്തിന് മുമ്ബ് റോഡുകളിലെ കുഴി അടക്കാതിരുന്നതാണ് ഈ സാഹചര്യമൊരുക്കിയത്. ഇക്കാര്യം നിയമസഭയില്‍ അടിയയന്തര പ്രമേയമായി കൊണ്ടുവന്നിട്ടും നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കുഴി അടക്കുന്നത് നേരത്തെ സര്‍ക്കാര്‍ നേരിട്ടാണ് ചെയ്തിരുന്നത്. ഇപ്പോള്‍ അത് കരാറുകാരുടെ ചുമതലയാക്കി. അതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയപാത അതോറിറ്റിയുടെ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ വിശദീകരണം ചൂണ്ടിക്കാട്ടിയപ്പോള്‍ ദേശീയ പാതകളില്‍ മാത്രമല്ല കുഴികളുള്ളതെന്നായിരുന്നു സതീശന്റെ മറുപടി.