മുഹിമ്മാത്തിലെ റബീഅ് വിശേഷങ്ങള്‍
മുഹിമ്മാത്തിലെ റബീഅ് വിശേഷങ്ങള്‍
അഹ്‌മ്മദ് ഫര്‍ഹാന്‍
ഓരോ റബീഉല്‍ അവ്വല്‍ കടന്ന് വരുമ്പോഴും ലോക വിശ്വാസികളുടെ മനസ്സില്‍ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും വസന്തം പെയ്തിറങ്ങുന്നു.മുത്ത് നബി തങ്ങളുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ പുണ്യ റബീഉല്‍ അവ്വല്‍ മുഹിബ്ബീങ്ങള്‍ക്ക് സ്‌നേഹാര്‍ദ്രദയുടെ പെയ്ത്തുത്സവമാണ്.മുത്ത് നബിയുടെ അപദാനങ്ങളും സന്ദേശങ്ങളും ലോകത്തിന്റെ നാനാ തുറകളില്‍ നിന്നും കേട്ടു കൊണ്ടേയിരിക്കുന്നു.വ്യത്യസ്തവും ഏറെ ആത്മീയവും ആനന്ദവും നിറഞ്ഞതാണ് മുഹിമ്മാത്തിലെ റബീഅ് കാഴ്ചകള്‍.അണമുറിയാത്ത ഇശ്ഖിന്‍ പ്രവാഹമായി തിരു കീര്‍ത്തികളും പുകള്‍ പാട്ടുകളും കൊണ്ട് അനുരാഗികളുടെ ഇഷ്ട ഭൂമികയാണ് കാമ്പസ്. ആകര്‍ഷണീയ വര്‍ണ്ണ കുപ്പായങ്ങള്‍ അണിഞ്ഞ് ദഫിന്റെ താളങ്ങളും മദ്ഹിന്റെ ഈരടികളും കൊണ്ട് ധന്യമായ കാഞ്ഞങ്ങാട്ടെ ‘മുഹിമ്മാത്ത് മീലാദ് വിളംബര റാലി’ തിരുപ്പിറവിയെ എത്ര ഹൃദ്യമായാണ് സ്വാഗതമോതിയത്.ഓരോ വര്‍ഷവും അതിന് പുതുമ ഏറി വരികയാണ്.
ആത്മാവിലലിഞ്ഞ സന്തോഷ വേളകളാണ് റബീഇന്റെ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്ന ദിനരാത്രങ്ങള്‍. സ്ഥാപന ശില്പി സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍(ഖ.സി)ഉസ്താദ് മരണത്തിന്റെ ഒരു വര്‍ഷം മുമ്പ് കൃത്യമായി വരച്ചുകാട്ടിയ മദ്ഹുറസൂല്‍ ഫൗണ്ടേഷന്റെ കീഴില്‍ നടത്തുന്ന ‘മുത്ത് ? പ്രകീര്‍ത്തനം’ 17 വര്‍ഷങ്ങള്‍ക്കിപ്പുറവും അതേപടി കൊണ്ടാടുന്നു.ഇന്ന് കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ മൗലിദ് സദസ്സായി ആയിരങ്ങള്‍ സംബന്ധിക്കുന്ന മുഹിമ്മാത്തിലെ ‘മുത്ത് നബി പ്രകീര്‍ത്തന’ സദസ്സ് മാറിയിരിക്കുന്നു. മുത്ത് നബി തങ്ങളുടെ പ്രകീര്‍ത്തനത്തിന്റെ വ്യത്യസ്തങ്ങളായ മൗലിദുകളും കാവ്യങ്ങളും പ്രകീര്‍ത്തന സദസ്സിന്റെ പ്രത്യേകതയാണ്.തങ്ങള്‍ ഉസ്താദ് മദ്ഹു റസൂല്‍ സദസ്സില്‍ വിരിക്കാന്‍ വേണ്ടി മദീനയില്‍ ചെന്ന് തിരു സവിധത്തില്‍ നിന്നും കൊണ്ടുവന്ന പച്ചപ്പുടവ ഇന്നും മുഹിമ്മാത്തിലെ പ്രകീര്‍ത്തന സദസ്സില്‍ കാണാനാവും. തിരുനബിയോടുള്ള അടങ്ങാത്ത പ്രണയമാണ് തങ്ങളുസ്താദിന്റെ ജീവിതത്തില്‍ നിന്നും വായിച്ചെടുക്കാന്‍ സാധിക്കുന്നത്. മുത്ത് നബി ? തങ്ങള്‍ ജീവിച്ച അതേ മാര്‍ഗ്ഗത്തില്‍ നടന്നതു കൊണ്ടാണ് തങ്ങള്‍ ഉസ്താദ് ‘മുത്തബിഉസ്സുന്ന’ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. പ്രകീര്‍ത്തന സദസിന്റെ മറ്റൊരലങ്കാരമാണ് ഓരോ ദിവസവും സദാത്തീങ്ങളെ കൊണ്ട് നിറഞ്ഞ സദസ്സ്. മുത്ത് നബി?യെ പ്രകീര്‍ത്തിച്ച സദസ്സില്‍ സാദാത്തീങ്ങളെ കൊണ്ടുള്ള ഉപദേശങ്ങളും പ്രാര്‍ത്ഥനയും ആഗ്രഹിച്ചു കൊണ്ടാണ് മുഹിബ്ബീങ്ങള്‍ മുഹിമ്മാത്തിലേക്ക് എത്തുന്നത്. ഓരോ ദിവസവും ആയിരങ്ങള്‍ക്കാണ് പ്രകീര്‍ത്തന സദസ്സില്‍ തബറുക്ക് വിതരണം ചെയ്യുന്നത്. സാദാത്തീങ്ങളെ സാന്നിധ്യത്തില്‍ മുത്ത് നബി?യെ പറയാനും ശ്രവിക്കാനും അറിയാനുമുള്ള അവസരമാണ് മുഹിമ്മാത്ത് ഒരുക്കുന്നത്. മുത്ത് നബിയുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ മാസത്തില്‍ ജനങ്ങള്‍ക്ക് മുഹിമ്മാത്ത് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് മുത്ത് നബി? പ്രകീര്‍ത്തന സദസ്സുകള്‍. പ്രകീര്‍ത്തന സദസ്സ് ആയിരങ്ങള്‍ക്ക് ആശാ കേന്ദ്രവും തിരു നബി? പ്രണയദാഹം തീര്‍ക്കാനുള്ള അവസരവുമാണ് . മദ്ഹു റസൂലിന്റെ ഏറ്റവും അനുഗ്രഹീത സംഗമമാണ് ‘മാഉ മുബാറക്’ (തിരു കേശം സ്പര്‍ശിച്ച വെള്ളം) വിതരണ .ഏറെ ആദരോടും ബഹുമാനത്തോടെയും ബറക്കത്ത് ആക്കപ്പെട്ട വെള്ളത്തെ സ്വീകരിക്കാന്‍ നിരവധി ആളുകളാണ് മുഹിമ്മാത്തിലേക്ക് ഈ വര്‍ഷം ഒഴുകിയെത്തിയത്.
മുത്ത് നബി തങ്ങള്‍ കാണിച്ച കരുണയുടെയും സാന്ത്വനത്തിന്റെയും വഴികളില്‍ മുഹിമ്മാത്തിന്റെ കാല്‍വെപ്പ് വലുതാണ്.എല്ലാവര്‍ഷവും റബീഉല്‍ അവ്വലില്‍ കാസര്‍കോട് ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ രോഗികള്‍ക്കും സഹചാരികള്‍ക്കും വിതരണം ചെയ്യുന്ന ‘കാരുണ്യസ്പര്‍ശം’ ഈ വര്‍ഷം വുപലമായി തന്നെ നടന്നു. തിരു റസൂലിന്റെ? ജീവിതം പഠിക്കാനും പകര്‍ത്താനും എങ്ങനെയൊക്കെ സാധിക്കുമോ അതൊക്കെ മുഹിമ്മാത്ത് ശ്രമിച്ചു കൊണ്ടിരിക്കുന്നു. മുത്ത് നബി?യെ പരിചയപ്പെടുത്താനുള്ള വലിയൊരു പുസ്തകമായി നിങ്ങളുടെ മുമ്പില്‍ മുഹിമ്മാത്ത് അവതരിക്കപ്പെടുന്നു.മുത്ത് നബി? പിറവികൊണ്ട റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന്റെ രാത്രി ‘ബുര്‍ദ’യുടെ വരികളും മദ്ഹ് കാവ്യങ്ങളും കൊണ്ട് സമൃദ്ധമായ സമാഗമം വല്ലാത്തൊരു അനുഭൂതിയാണ്. മുത്ത് നബി?യെ പഠിക്കാനുള്ള വലിയ വേദികളാണ് മുഹിമ്മാത്തിന്റെ പ്രകീര്‍ത്തന സദസ്സുകള്‍. മുത്ത് നബിയിലേക്ക് ചേരാനുള്ള വിശേഷ വിരുന്നാണ് തിരുപ്പിറവി നടന്ന സമയം ‘പ്രഭാത മൗലിദ് സദസ്സ്’. റബിഉല്‍ അവ്വല്‍ 12 ന് മുഹിമ്മാത്തില്‍ നിന്നും സീതാംഗോളിയിലേക്കുള്ള ‘മീലാദ് റാലി’ ഏറെ വര്‍ണാഭമാണ്.മുഹിമാത്തില്‍ 1500 ലധികം വരുന്ന വിദ്യാര്‍ഥികളുടെ നബിദിന കലാപരിപാടികള്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചയാണ് സമര്‍പ്പിക്കുന്നത്.മുഹിമ്മാത്തിലേക്കുള്ള പ്രവേശന കവാടം തൊട്ട് സ്ഥാപനത്തിലെ കെട്ടിടങ്ങളില്‍ വര്‍ണ്ണങ്ങള്‍ വിതറുന്ന പ്രകാശങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്‍കുന്ന ആനന്ദം ചെറുതല്ല. റബീഉല്‍ അവ്വല്‍ 28ന്(ഛഇഠ 24) മുഹിമ്മാത്ത് പുതുതായി ഏറ്റെടുത്ത മദീനത്തു സയ്യിദ് താഹിറുല്‍ അഹ്ദലില്‍ വെച്ച് നടക്കുന്ന ‘ഗ്രാന്‍ഡ് മൗലിദോട്’ കൂടി ഈ വര്‍ഷത്തെ പ്രകീര്‍ത്തന സദസ്സുകള്‍ അവസാനിക്കും.ആശിക്കീങ്ങളെയും മുഹിബീങ്ങളെയും സ്‌നേഹ ജനങ്ങളെയും ഗ്രാന്‍ഡ് മൗലിദിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.ലോകത്ത് നബിദിനാഘോഷം ഇല്ല എന്ന് പറയുമ്പോഴും ലോകത്ത് നബിദിനാഘോഷം ആവേശത്തോടെ കൊണ്ടാടുന്ന , തിരു ? സന്ദേശങ്ങള്‍ നെഞ്ചേറ്റുന്ന ജനങ്ങള്‍ കൂടിവരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.