05/02/2025
#Uncategorized

മധ്യപ്രദേശിനുപിന്നാലെ ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ്

മധ്യപ്രദേശിനുപിന്നാലെ ഉത്തരാഖണ്ഡിലും ഹിന്ദിയിൽ എം.ബി.ബി.എസ്

മധ്യപ്രദേശിനുപിന്നാലെ ഉത്തരാഖണ്ഡിലും അടുത്ത അധ്യയനവർഷംമുതൽ ഹിന്ദിയിൽ എം.ബി.ബി.എസ്. പഠനം ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി ധൻസിങ് റാവത്ത്. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ശ്രീനഗർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സി.എം.എസ്. റാവത്ത് അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയും സർക്കാർ രൂപവത്കരിച്ചു.

എം.ബി.ബി.എസ്. കോഴ്‌സുകൾ ഹിന്ദിയിൽ ലഭ്യമാക്കിയ ആദ്യ സംസ്ഥാനം മധ്യപ്രദേശാണ്. അവിടെ 97 ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധസമിതി ഒമ്പതുമാസത്തോളമെടുത്താണ് പുസ്തകം ഹിന്ദിയിൽ തയ്യാറാക്കിയത്. എല്ലാ വാക്കുകളും ഹിന്ദിയിലേക്കു മാറ്റിയിട്ടില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായിട്ടാണ് കോഴ്‌സുകൾ ഹിന്ദിയിൽ ലഭ്യമാക്കിയത്.ഭോപാൽ ഗാന്ധി മെഡിക്കൽ കോളേജിലാണ് ആദ്യമായി പുസ്തകം അവതരിപ്പിക്കുന്നത്. ഉത്തർപ്രദേശിലും ഹിന്ദിയിൽ എം.ബി.ബി.എസ്. പാഠപുസ്തകങ്ങൾ പുറത്തിറക്കാൻ നടപടികൾ തുടങ്ങിയിട്ടുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *