തോന്നിയാല്‍ ബി ജെ പിയില്‍ പോകും; ആര്‍ എസ് എസ് ശാഖക്കു സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും കെ സുധാകരന്‍
തോന്നിയാല്‍ ബി ജെ പിയില്‍ പോകും; ആര്‍ എസ് എസ് ശാഖക്കു സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും കെ സുധാകരന്‍
കണ്ണൂര്‍ | ബി ജെ പിയില്‍ പോകണമെന്നു തോന്നിയാല്‍ പോകുമെന്ന്് ആവര്‍ത്തിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. സി പി എമ്മുകാരില്‍ നിന്ന് താന്‍ ആര്‍ എസ് എസ് ശാഖയ്ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ മൗലികാവകാശമുണ്ട്. അത് നിഷേധിക്കുമ്പോള്‍ സംരക്ഷിക്കും. അന്ന് സംഘടനാ കോണ്‍ഗ്രസിന്റെ ഭാഗമായിരുന്നു താനെന്നും സുധാകരന്‍ പറഞ്ഞു. ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികള്‍ക്കൊപ്പമാണ് താനെന്ന് അദ്ദേഹം വിശദമാക്കി.
തനിക്ക് ബി ജെ പിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാനുള്ള ബുദ്ധിയും രാഷ്ട്രീയ ബോധവും തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ല. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി കൊണ്ടു പോകണം. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സ്. ബില്ല് സഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കുമെന്നാണു യുഡിഎഫിന്റെ അഭിപ്രായം. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് ഉടന്‍ യോഗം വിളിക്കും.
ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നത് ഗവര്‍ണര്‍ നിര്‍ത്തണം. സര്‍ക്കാരും ഗവര്‍ണറും മിതത്വം പാലിക്കണം. തിരുവനന്തപുരം മേയര്‍ ആര്യ രാജിവെക്കേണ്ടെന്നു താന്‍ പറഞ്ഞിട്ടില്ല. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. വന്‍ അഴിമതി നടത്തിയ മേയര്‍ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.