കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി
കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ ലീഗ് ഇടപെടില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോൺഗ്രസിലെ ആഭ്യന്തര വിഷയങ്ങളിൽ മുസ്‍ലിം ലീഗ് ഇടപെടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മതേതരത്വവും ഐക്യവുമാണ് പ്രധാനമെന്ന് കോൺഗ്രസ് നേതാക്കൾക്ക് തന്നെ അറിയാം. സംഘടനാപരമായ അനൈക്യം അവർ തന്നെ പരിഹരിക്കുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശശി തരൂരുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ല. തരൂർ മതേതര നിലപാട് ഉയർത്തിപ്പിടിച്ച നേതാവാണ്. അദ്ദേഹം ശ്രദ്ധിക്കപ്പെടുന്ന വ്യക്തി ആയതുകൊണ്ടാണ് ഇത്തരം വാർത്തകൾ ഉണ്ടാകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശശി തരൂർ നാളെ പാണക്കാടെത്തുന്നത് സൗഹൃദ സന്ദർശനമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.