കാസർഗോഡ് ചീമേനി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയായ സഹപാഠിയെ സംഘം ചേർന്ന് മർദ്ദിച്ചു
കാസർഗോഡ്: കാസർഗോഡ് ചീമേനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമർദ്ദനം. കണ്ണൂർ ഏറ്റുക്കുട്ടുക സ്വദേശിയായ വിദ്യാർത്ഥിക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ക്ലാസിൽ ഇരിക്കുന്ന ബെഞ്ചിനെ ചൊല്ലിയുള്ള തർക്കമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ സീറ്റ് മാറിയിരുന്നതുമായി ബന്ധപ്പെട്ട് മർദ്ദനമുണ്ടാകുമെന്ന് സഹപാഠികൾ വിദ്യാർത്ഥിക്ക് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായി വിവരമുണ്ട്. പരിക്കേറ്റ വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What's Your Reaction?
Like
0
Dislike
0
Love
1
Funny
0
Angry
0
Sad
0
Wow
0