സീതാംഗോളി മുഗുറോഡിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
സീതാംഗോളി: സീതാംഗോളി–മുഗുറോഡ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പുത്തിഗെ സങ്കയംകര സ്വദേശി മൊയ്‌ദീന്റെ മകൻ അഷ്‌റഫ് (40) ആണ് മരിച്ചത്. അപകടത്തിൽ അഷ്‌റഫിന്റെ ഭാര്യയ്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 11.45ഓടെയാണ് അപകടം നടന്നത്. സീതാംഗോളിയിൽ നിന്ന് മുഗുറോഡ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു അഷ്‌റഫും ഭാര്യയും. ഇതിനിടെ പിന്നിൽ നിന്നും അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ അഷ്‌റഫ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
Like
0
Dislike
1
Love
0
Funny
1
Angry
0
Sad
20
Wow
0