ഐ.സി.എഫ് ബഹ്റൈൻ 'മുതഅല്ലിം സ്കോളർഷിപ്പ്' വിതരണം പൂർത്തിയായി
മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബഹ്റൈൻ നൽകി വരുന്ന 'മുതഅല്ലിം സ്കോളർഷിപ്പ്' പദ്ധതിയുടെ ഈ വർഷത്തെ വിതരണം പൂർത്തിയായി. കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 150 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് കൈമാറിയത്.
വിദ്യാഭ്യാസ മേഖലയിൽ ഐ.സി.എഫ് നടപ്പിലാക്കുന്ന ബഹുമുഖ പ്രവർത്തന പദ്ധതികളിലൊന്നാണ് മുതഅല്ലിം സ്കോളർഷിപ്പ്. പുതുവർഷത്തോടനുബന്ധിച്ച് ഐ.സി.എഫ് പുറത്തിറക്കുന്ന ബഹുവർണ്ണ കലണ്ടറിന്റെ വിതരണത്തിലൂടെയാണ് ഈ പദ്ധതിക്കാവശ്യമായ ഫണ്ട് സമാഹരിക്കുന്നത്.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ നടന്ന സ്കോളർഷിപ്പ് വിതരണ ചടങ്ങുകൾക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീൽ അൽ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പേരോട് അബ്ദുറഹ്മാൻ സഖാഫി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർ, കൊമ്പം കെ.പി. മുഹമ്മദ് മുസ്‌ലിയാർ, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, വടശ്ശേരി ഹസ്സൻ മുസ്‌ലിയാർ, ഇസ്സുദ്ദീൻ സഖാഫി കൊല്ലം, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി എന്നിവർ നേതൃത്വം നൽകി.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0