ഗൾഫിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത വിയോഗം; പ്രിയപ്പെട്ടവന് കണ്ണീരോടെ വിടനൽകി നാട്

Nov 17, 2026 - 10:40
Nov 17, 2026 - 10:49
ഗൾഫിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത വിയോഗം; പ്രിയപ്പെട്ടവന് കണ്ണീരോടെ വിടനൽകി നാട്

കാസർകോട്: ഗൾഫിലേക്ക് മടങ്ങാനിരിക്കെ പ്രവാസി യുവാവ് വീടിന് മുന്നിൽ കാർ കഴുകുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. മാസ്തിക്കുണ്ട് ചൂരിമൂലയിലെ റിയാസ് (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഗൾഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ വീടിന് മുന്നിൽ കാർ കഴുകുന്നതിനിടെയാണ് റിയാസ് കുഴഞ്ഞുവീണത്. ഉടൻതന്നെ ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

നാട്ടുകാർക്കും സുഹൃത്തുക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന റിയാസ്, കഴിഞ്ഞ ദിവസം നടന്ന കേരളോത്സവ ക്രിക്കറ്റ് മത്സരത്തിലും സജീവമായി പങ്കെടുത്തിരുന്നു. യാത്രയയപ്പിന് തൊട്ടുമുമ്പുണ്ടായ അപ്രതീക്ഷിത വിയോഗം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി.

ചൊവ്വാഴ്ച രാവിലെ ഒൻപതു മണിയോടെ ബന്ധുക്കളും നാട്ടുകാരുമടക്കം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം പൊവ്വൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

പരേതരായ മുഹമ്മദ് കുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ:അൻഷറ. മക്കൾ: സിദ്ദാൻ, ഫദ്‌വ. സഹോദരങ്ങൾ: സൗദ, ഹസീന, ജാസ്മിൻ, സാജിദ, നസീറ, ഹാരിസ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0