കർമ്മഭൂമി എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടുത്തം; നാല് ബോഗികൾ കത്തിനശിച്ചു

Nov 6, 2026 - 15:39
കർമ്മഭൂമി എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടുത്തം; നാല് ബോഗികൾ കത്തിനശിച്ചു

പഞ്ചാബ്: പഞ്ചാബിലെ സരായി ബൻജാരയ്ക്ക് സമീപം കർമ്മഭൂമി എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടുത്തം. അമൃത്‌സറിൽ നിന്ന് പുറപ്പെട്ട ട്രെയിനിലാണ് പെട്ടെന്ന് ബോഗികളിൽ നിന്നും തീയും പുകയും ഉയർന്നത്. നിമിഷങ്ങൾക്കകം നാല് ബോഗികളിലേക്ക് തീ പടർന്നുപിടിച്ചത് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാൽ അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി; സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. സാങ്കേതിക തകരാറാണോ ഷോർട്ട് സർക്യൂട്ടാണോ അപകടത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും റെയിൽവേ അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0