മദ്യലഹരിയിലെ ഡ്രൈവിംഗ്; ലൈസൻസ് റദ്ദാക്കാൻ വൈകരുതെന്ന് ഹൈക്കോടതി

Nov 5, 2026 - 16:28
Nov 5, 2026 - 16:31
മദ്യലഹരിയിലെ ഡ്രൈവിംഗ്; ലൈസൻസ് റദ്ദാക്കാൻ വൈകരുതെന്ന് ഹൈക്കോടതി

കൊച്ചി: മദ്യപിച്ചും ലഹരിമരുന്ന് ഉപയോഗിച്ചും മറ്റ് ഗുരുതര നിയമലംഘനങ്ങൾ നടത്തിയും വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങളിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന് ഹൈക്കോടതി (ജസ്റ്റിസ് കൗസർ എടപ്പഗത്ത്) വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ഉള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും, ലൈസൻസ്‌ ഉടമയുടെ വാദം കേട്ട് അടിയന്തരമായി നടപടി വേണമെന്നുമാണ് കോടതിയുടെ നിർദ്ദേശം. വേഗപരിധി ലംഘിക്കുക, ചുവന്ന സിഗ്നൽ മറികടക്കുക, അധികഭാരം കയറ്റുക, മദ്യപിച്ചോ ലഹരിമരുന്ന് ഉപയോഗിച്ചോ വാഹനമോടിക്കുക, ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ലൈസൻസ് മൂന്നുമാസത്തേക്കെങ്കിലും സസ്പെൻഡ് ചെയ്യാൻ സുപ്രീംകോടതിയുടെ റോഡ് സുരക്ഷാ സമിതി നിർദ്ദേശിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0