ചള്ളങ്കയം തലമുഗർ മഖാം ഉറൂസ്; 313 അംഗ സ്വാഗത സംഘം നിലവിൽ വന്നു
ചള്ളങ്കയം: പ്രസിദ്ധമായ ചള്ളങ്കയം തലമുഗർ ഹിദായത്ത് നഗറിൽ അന്ത്യ വിശ്രമം കൊള്ളുന്ന വലിയുള്ളാഹി തങ്ങളുടെ സ്മരണാർത്ഥം രണ്ട് വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള മഹത്തായ ഉറൂസ് നേർച്ച 2027 ഏപ്രിൽ രണ്ട് മുതൽ 11വരെ വിവിധ പരിപാടികളോടെ നടക്കും. പ്രഗത്ഭരായ വാഗ്മികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പത്ത് ദിവസത്തെ പ്രഭാഷണവും നടക്കും. ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ ജമാഅത്ത് പ്രസിഡണ്ട് ഗുഡ്ഡെ അബ്ദുൽ ഖാദർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഖത്തീബ് അൻസാർ സഅദി പ്രാർത്ഥന നടത്തി.
പരിപാടിയുടെ വിജയത്തിനായി 313 അംഗ സ്വാഗത സംഘം നിലവിൽ വന്നു. ചെയർമാൻ: ഡി എ മുഹമ്മദ് ചള്ളങ്കയം, ജന.കൺവീനർ:റഹീം സി എ ചള്ളങ്കയം, ഫിനാൻസ് സെക്രട്ടറി: ടി വൈ അബ്ദുല്ല തലമുഗർ. വൈ.ചെയർമാൻ: ടി എ അബ്ദുൽ അസീസ് തലമുഗർ, എസ് എ അബ്ദുല്ല സീഗമൂല, ജോ.കൺവീനർ: അബ്ബാസ് അമ്പേരി,സഈദ് സി എ, മങ്ങലട്ക്ക,ബാത്തിഷ കൊച്ചി എന്നിവരെയും വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി അബ്ദുൽ റഹ്മാൻ ടി എം തലമുഗർ, അബ്ദുൽ റഹീം സഖാഫി അമ്പേരി, യൂസുഫ് സഖാഫി ബാളിഗെ, അൻസാർ സഅദി, ജഹ്ഫർ പാപ്യാർ, ഷാഹുൽ ഹമീദ് ഹിമമി സഖാഫി, സി എം അബ്ദുൽ റഹ്മാൻ മുസ്ലിയാർ കന്തലായം, അബ്ദുറഹ്മാൻ സഅദി കന്തലായം, നിസാം സി എ, ആഷിഖ് കെ എം, ഹാശിർ സീഗമൂല, തൻസീഹ് സി എ, ആഷിഖ് മങ്ങലട്ക്ക, മിസ്ബഹ് കട്ടപ്പിണി എന്നിവരെയും മറ്റ് വിവിധ കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0