സമസ്ത സ്മാർട്ട് സ്കോളർഷിപ്പ് മെയിൻ പരീക്ഷ നാളെ: 3,200 കേന്ദ്രങ്ങളിലായി 85,800 പേർ പരീക്ഷ എഴുതും

Oct 31, 2026 - 12:07
സമസ്ത സ്മാർട്ട് സ്കോളർഷിപ്പ് മെയിൻ പരീക്ഷ നാളെ: 3,200 കേന്ദ്രങ്ങളിലായി 85,800 പേർ പരീക്ഷ എഴുതും

കോഴിക്കോട്: സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് അംഗീകൃത മദ്റസകളിലെ മൂന്ന് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സ്മാർട്ട് സ്കോളർഷിപ്പ് പരീക്ഷയുടെ രണ്ടാം ഘട്ടം മെയിൻ പരീക്ഷ നാളെ ഞായറാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലും ബോർഡിംഗ് മദ്റസകളിലും ഇന്നാണ് പരീക്ഷ.   

കേരളം, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ്, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, യു.എ.ഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ വിവിധ രാജ്യങ്ങളിലായി ആകെ 3200 സെന്ററുകളിലാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. പ്രിലിമിനറി പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികളിൽ നിന്ന് നിശ്ചിത യോഗ്യത നേടിയ 85,800 വിദ്യാർത്ഥികളാണ് മെയിൻ പരീക്ഷയിൽ മാറ്റുരയ്ക്കുന്നത്. പൂർണ്ണമായും OMR സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സിവിൽ സർവീസ് പരീക്ഷയുടെ മാതൃകയിലാണ് പരീക്ഷ നടത്തിപ്പ് ക്രമീകരിച്ചിരിക്കുന്നത്.  ഒരു ചീഫ് എക്സാമിനറും 30 വിദ്യാർത്ഥികൾക്ക് ഒരു ഇൻവിജിലേറ്ററും ഉൾപ്പെടെയുള്ള പ്രത്യേക പരിശീലനം നേടിയ 6500 അധ്യാപകർ മെയിൻ പരീക്ഷയ്ക്ക് നേതൃത്വം നൽകും. ജനറൽ മദ്റസകളിലെ ഇൻവിജിലേറ്റർമാരുടെ സ്റ്റഡി ക്ലാസും ചോദ്യപേപ്പർ വിതരണവും ഡിവിഷൻ കേന്ദ്രങ്ങളിൽ ഇന്ന് നടക്കും. ഡിവിഷൻ സൂപ്രണ്ടുമാരുടെ പരിശീലനവും പരീക്ഷാ ഉരുപ്പടികളുടെ വിതരണവും വ്യാഴാഴ്ച കോഴിക്കോട് സമസ്ത സെന്ററിൽ നടന്നിരുന്നു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0