കാസർകോട് വന്ദേഭാരത് എക്സ്പ്രസ് ഇടിച്ച് 26കാരന് ദാരുണാന്ത്യം
കാസർകോട്: മംഗളൂരുവിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കാസർകോട് പള്ളം റെയിൽവേ ട്രാക്കിൽ ഇന്ന് വെള്ളി പുലർച്ചെയാണ് സംഭവം നടന്നത്. ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടർന്ന് ടൗൺ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തുനിന്ന് ലഭിച്ച പേഴ്സിൽ ഉണ്ടായിരുന്ന ആധാർ കാർഡ് പരിശോധിച്ചപ്പോഴാണ് മരിച്ചത് പാലക്കാട് വല്ലപ്പുഴ കുരുവട്ടൂർ തെച്ചിക്കാട്ടിൽ ടി. ജിതിൻ (26) ആണെന്ന് തിരിച്ചറിഞ്ഞത്.
മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്നും മരണപ്പെട്ട യുവാവിന്റേതെന്ന് കരുതുന്ന നിരവധി ഫോട്ടോകൾ ലഭിച്ചിട്ടുണ്ട്. ഈ തെളിവുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെക്കുറിച്ചുള്ള വിവരം പാലക്കാട്ടെ ബന്ധുക്കളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും പോലീസ് അറിയിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0