യേനപ്പോയ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമർപ്പിച്ചു

Oct 28, 2026 - 18:32
യേനപ്പോയ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമർപ്പിച്ചു

മംഗലാപുരം: രാജ്യത്തെ പ്രശസ്തമായ യേനപ്പോയ സർവ്വകലാശാല ഓണററി ഡോക്ടറേറ്റ് ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർക്ക് സമർപ്പിച്ചു. വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ തുല്യതയില്ലാത്ത സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് ഈ ആദരം. യേനപ്പോയ 16-ാമത് ബിരുദദാന ചടങ്ങിന്റെ ഭാഗമായി മംഗലാപുരം ദേരളക്കട്ടയിലുള്ള 'യെൻഡ്യൂറൻസ് സോണിൽ' വെച്ച് യേനപ്പോയ ചാൻസലർ ഡോ. യേനപ്പോയ അബ്ദുള്ള കുഞ്ഞിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0