"വീണത് ആദ്യ വിക്കറ്റ്, അടുത്തത് ഗ്യാനേഷ് കുമാർ": അഭിജീത് ദീപ്‌കെ

Oct 8, 2026 - 15:40
"വീണത് ആദ്യ വിക്കറ്റ്, അടുത്തത് ഗ്യാനേഷ് കുമാർ": അഭിജീത് ദീപ്‌കെ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ രൂക്ഷവിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭിജിത് ദീപ്‌കെ. വോട്ടുകൾ തിരിമറി നടത്തിയും പട്ടികയിൽ നിന്ന് വ്യാജമായി നീക്കം ചെയ്തുമാണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ എത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. "തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (എസ്.ഐ.ആർ) വഴി രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് വോട്ടുകൾ നീക്കം ചെയ്‌തു. ധർമേന്ദ്ര പ്രധാൻ ആദ്യ വിക്കറ്റായിരുന്നു, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. അദ്ദേഹം രാജിവെക്കണം," ദീപ്‌കെ വ്യക്തമാക്കി.   

രാജ്യത്ത് മൂന്ന് കോടിയോളം വോട്ടുകൾ അനധികൃതമായി നീക്കം ചെയ്തു. കർണാടകയിൽ മാത്രം ഒരു കോടിയോളം വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റി. എസ്‌ഐആർ സംവിധാനമുപയോഗിച്ച് കേരളത്തിൽ പിണറായി വിജയൻ സർക്കാരിനെയും തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിനെയും തോൽപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. ജനാധിപത്യ വിരുദ്ധത: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്ന പേരിലൂടെ 'ഒരു രാജ്യം ഒരു പാർട്ടി' എന്ന ആശയവും നാഥുറാം ഗോഡ്സെയുടെ ചിന്താഗതിയുമാണ് ബിജെപി നടപ്പാക്കാൻ നോക്കുന്നത്- ദീപ്‌കെ കൂട്ടിച്ചേർത്തു. 

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി അറിയിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0