ഫലസ്തീന് ഐക്യദാർഢ്യം; യു.എൻ പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ

Nov 21, 2026 - 12:07
ഫലസ്തീന് ഐക്യദാർഢ്യം; യു.എൻ പ്രമേയങ്ങളെ അനുകൂലിച്ച് ഇന്ത്യ

ന്യൂഡൽഹി: ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭ പൊതുസഭയിൽ അവതരിപ്പിച്ച നാല് പ്രമേയങ്ങളെയും ഇന്ത്യ പിന്തുണച്ചു. ഫലസ്തീനികളുടെ സ്വയംനിർണ്ണയാവകാശം, അഭയാർഥികളുടെ അവകാശങ്ങൾ, അധിനിവേശ പ്രദേശങ്ങളിലെ ഇസ്രായേൽ കുടിയേറ്റം എന്നീ വിഷയങ്ങളിലുള്ള പ്രമേയങ്ങൾക്കാണ് ബുധനാഴ്ച 193 അംഗ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ ഇന്ത്യ അനുകൂലമായി വോട്ട് ചെയ്തത്.   

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള അവകാശം ഉൾപ്പെടെ ഫലസ്തീനികളുടെ സ്വയംനിർണ്ണയാവകാശം ഊന്നിപ്പറയുന്ന പ്രമേയം 162 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണ് സഭ പാസാക്കിയത്. എട്ട് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ എട്ട് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ എത്രയും വേഗം യാഥാർഥ്യമാക്കുന്നതിന് ആവശ്യമായ പിന്തുണയും സഹായവും തുടരാൻ ലോകരാജ്യങ്ങളോടും യു.എന്നിന് കീഴിലുള്ള വിവിധ ഏജൻസികളോടും പ്രമേയം ആഹ്വാനം ചെയ്തു.   

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0