ഇന്ത്യ സഖ്യത്തിന്റെ പ്രക്ഷോഭ റാലിയിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരെ രൂക്ഷവിമർശനവും മുന്നറിയിപ്പുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നടന്ന വിവിധ തിരഞ്ഞെടുപ്പുകളിൽ 'വോട്ട് മോഷണം' നടന്നിട്ടുണ്ടെന്നും ഇതിന് ഉത്തരവാദികളായവർ നിയമനടപടി നേരിടേണ്ടി വരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ഡൽഹി രാംലീല മൈതാനത്ത് നടന്ന ഇന്ത്യ സഖ്യത്തിന്റെ വൻ പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്യാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യുമെന്നും വോട്ട് കവർച്ചയ്ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഹുൽ ആരോപിച്ചു. മധ്യപ്രദേശ്, ഹരിയാന, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും വോട്ട് മോഷണവും അട്ടിമറിയും നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0