'പേരന്റൽ കൺട്രോൾ'; കൗമാരക്കാരുടെ വാട്സ്ആപ്പിൽ പ്രൈവസി സെറ്റിങ്സ് ഇനി രക്ഷിതാക്കൾക്ക് നിയന്ത്രിക്കാം
ആഗോളതലത്തിൽ കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗവും സുരക്ഷയും സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനിടെ, കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കാനായി പുതിയ 'പേരന്റൽ കൺട്രോൾ' ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു. കുട്ടികൾ ആരുമായൊക്കെയാണ് ഇടപഴകുന്നത് എന്നറിയാൻ രക്ഷിതാക്കളെ സഹായിക്കുന്ന ഈ സംവിധാനത്തിലൂടെ കൗമാരക്കാരുടെ പ്രൊഫൈൽ ഫോട്ടോ, സ്റ്റാറ്റസ് അപ്ഡേറ്റുകൾ എന്നിവ കാണാൻ കഴിയുന്നത് ആർക്കൊക്കെയാണെന്നും അവരെ ഗ്രൂപ്പുകളിൽ ചേർക്കാൻ കഴിയുന്നത് ആർക്കൊക്കെയാണെന്നും ഇനി രക്ഷിതാക്കൾക്ക് തീരുമാനിക്കാം.
കുട്ടികൾ ഒരു പുതിയ ഗ്രൂപ്പിൽ ചേരുമ്പോഴോ അവർ അംഗമായ ഗ്രൂപ്പിലേക്ക് പുതിയ ആളുകൾ വരുമ്പോഴോ രക്ഷിതാക്കൾക്ക് നോട്ടിഫിക്കേഷനും ലഭിക്കും. പ്രൈവസി സെറ്റിങ്സിൽ മാറ്റം വരുത്താൻ കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതി ആവശ്യമാണ്; ഇതിനായി രക്ഷിതാക്കൾ സജ്ജീകരിക്കുന്ന 6 ഡിജിറ്റ് പിൻ (PIN) നമ്പർ ഉപയോഗിക്കേണ്ടതുണ്ട്. ഈ ഫീച്ചർ സജ്ജീകരിക്കുന്നതിനായി കുട്ടിയുടെ ഫോണിലെ വാട്സ്ആപ്പ് സെറ്റിങ്സിൽ പോയി പേരെന്റൽ കൺട്രോൾ തിരഞ്ഞെടുത്ത്, ജന്മദിന തീയതി എൻറർ ചെയ്ത് വയസ് സ്ഥിരീകരിച്ച ശേഷം സ്ക്രീനിൽ തെളിയുന്ന QR കോഡ് രക്ഷിതാവിന്റെ ഫോൺ ഉപയോഗിച്ച് സ്കാൻ ചെയ്ത് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം. തുടർന്ന് രക്ഷിതാവ് പ്രായപൂർത്തിയായ വ്യക്തിയാണെന്ന് സ്ഥിരീകരിച്ച് ക്രിയേറ്റ് ചെയ്യുന്ന പിൻ നമ്പർ ഉപയോഗിച്ച് കുട്ടിയുടെ അക്കൗണ്ട് പ്രൈവസി സെറ്റിങ്സുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനും, ആവശ്യമെങ്കിൽ ഈ നിയന്ത്രണങ്ങൾ പൂർണ്ണമായി ഓഫ് ചെയ്യാനും രക്ഷിതാക്കൾക്ക് സാധിക്കും.
ഈ സംവിധാനം ഘട്ടംഘട്ടമായാണ് അവതരിപ്പിക്കുന്നതെന്ന് കമ്പനി പറയുന്നു. അതിനാൽ എല്ലാ ഉപയോക്താക്കൾക്കും ഈ നിയന്ത്രണങ്ങൾ ഉടൻ തന്നെ കാണാൻ കഴിയണമെന്നില്ല. ചിപ്പോൾ വാട്‌സാപ്പ് അപ്ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0