നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 600 കടന്നു; രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ സംഘവും
കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റൻ അതിർത്തി മേഖലയിലും ഉണ്ടായ അതിരൂക്ഷമായ മിന്നൽ പ്രളയത്തിൽ ദുരന്ത വ്യാപ്തി ഉയരുന്നു. ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് മരണസംഖ്യ 600 കടന്നു. 1,924-ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. കാണാതായവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ നൂറുകണക്കിന് വിദേശ പൗരന്മാരും ഉൾപ്പെടുന്നുണ്ട്.
ഹിമാലയൻ മേഖലയിൽ മഞ്ഞുമലയും വൻ പാറക്കെട്ടുകളും ഇടിഞ്ഞുവീണുണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ് ഭോട്ടേകോഷി, ത്രിശൂലി നദികളിൽ പെട്ടെന്ന് വലിയ രീതിയിൽ പ്രളയജലമുയർന്നത്. പ്രളയത്തിന്റെ ശക്തിയിൽ നിരവധി ഗ്രാമങ്ങളും റോഡുകളും പാലങ്ങളും അടിഞ്ഞുപോയി. തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ നിർമാണ സ്ഥലത്തെ ടണലുകളിൽ നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ട്. ദുരന്തബാധിത പ്രദേശങ്ങളിൽ നേപ്പാൾ സൈന്യവും സുരക്ഷാ സേനയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 3,700-ലധികം പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. എന്നാൽ മോശം കാലാവസ്ഥയും മണ്ണൊലിപ്പും പലയിടത്തും ഹെലികോപ്റ്റർ മാർഗ്ഗമുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതിർത്തിയിലെ പുതിയ തടാകം കവിഞ്ഞൊഴുകുന്നത് വീണ്ടും മിന്നൽ പ്രളയ സാധ്യത വർധിപ്പിക്കുന്നതായും മുന്നറിയിപ്പുണ്ട്.
നേപ്പാളിൽ കുടുങ്ങിയ വിദേശികളിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യൻ തീർത്ഥാടകരും വിനോദസഞ്ചാരികളും ഉൾപ്പെടുന്നു. ഇന്ത്യയിൽ നിന്ന് പ്രത്യേക വിദഗ്ദ്ധ സംഘവും മെഡിക്കൽ സംഘവും നേപ്പാളിലേക്ക് തിരിച്ചിട്ടുണ്ട്. പ്രളയത്തിൽ തകർന്ന റോഡ് ഗതാഗതം പുനഃസ്ഥാപിക്കാൻ ബെയിലിലി പാലങ്ങൾ നിർമിക്കുന്നതിനും അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും ഇന്ത്യ പിന്തുണ നൽകിവരുന്നു. പല പ്രദേശങ്ങളിലും ടെലികോം-ആശയവിനിമയ സംവിധാനങ്ങൾ പൂർണമായി തകരാറിലായതാണ് കാണാതായവരെ കണ്ടെത്താൻ വൈകുന്നതിന് പ്രധാന കാരണം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0