സ്നേഹവും സൗഹാർദ്ദവും വിളംബരം ചെയ്ത് ചള്ളങ്കയം ജമാഅത്ത് മീലാദ് റാലി ശ്രദ്ധേയമായി

Aug 29, 2026 - 12:35
Aug 29, 2026 - 12:37
സ്നേഹവും സൗഹാർദ്ദവും വിളംബരം ചെയ്ത് ചള്ളങ്കയം ജമാഅത്ത് മീലാദ് റാലി ശ്രദ്ധേയമായി

ചള്ളങ്കയം: പ്രവാചകർ മുഹമ്മദ് നബി (സ്വ) തങ്ങളുടെ 1501മത് ജന്മദിനം ചള്ളങ്കയം ബദ്‌രിയ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. രാവിലെ എട്ട് മണിക്ക് ചള്ളങ്കയം  ബദ്‌രിയ ജുമാ മസ്ജിദ് അങ്കണത്തിൽ ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ഗുഡ്ഡെ അബ്ദുൽ ഖാദർ ഹാജി, സെക്രട്ടറി ടി എ മുഹമ്മദ് മാസ്റ്റർ എന്നിവർ ചേർന്ന് പതാക ഉയർത്തി. ഖത്തീബ് അൻസാർ സഅദി പ്രാർത്ഥന നടത്തി. ശേഷം ചള്ളങ്കയം ജുമാ മസ്ജിദ് പരിസരത്ത് നിന്ന് തലമുഗർ മഖാം വരെ കാൽനടയായി ഘോഷയാത്ര നടത്തി. മഖാം സിയാറത്തിന് കന്തലായം അബ്ദുൽ റഹ്മാൻ മുസ്ലിയാർ നേതൃത്വം നൽകി. ചള്ളങ്കയം താജുൽ ഉലമ സെൻ്റർ, മങ്ങലട്ക്ക ജുമാ മസ്ജിദ്, അജ്ജികുമാർ ജുമാ മസ്ജിദ്, പെർമുദ പെട്രോൾ പമ്പ് വരെയും ധർമ്മത്തട്ക്ക ജംഗ്ഷൻ, കറൂജ ജുമാ മസ്ജിദ് വരെയും വാഹന അകമ്പടിയോടെ വിദ്യാർത്ഥികളും, രക്ഷിതാക്കളും പ്രസ്ഥാന പ്രവർത്തകരും പ്രവാസികളും ഘോഷയാത്രയിൽ അണിനിരന്നു. മധുര പലഹാരങ്ങളും പാനീയങ്ങളും ഭക്ഷണങ്ങളും നൽകി ഓരോ കേന്ദ്രങ്ങളിൽ നിന്നും വൻ സ്വീകരണമാണ് ഘോഷയാത്രക്ക് ലഭിച്ചത്.  ദഫ് പ്രദർശനവും പ്രകീർത്തനങ്ങളും ഫ്ളവർ ഷോയും  ഘോഷയാത്രയെ മനോഹരമാക്കി. 

മുഹമ്മദ് മുസ്‌ലിയാർ അജ്ജികുമാർ, സിദ്ദീഖ് സഖാഫി ആവളം, ഉബൈദ് സൈനി, അബൂബക്കർ ഹാഷിമി, ഹുസൈൻ ഹിഷാമി, അബൂബക്കർ സിദ്ദീഖ് സഖാഫി കായർകട്ടെ, യൂസുഫ് സഖാഫി ബാളിഗെ, ഹാഫിള് മുഹമ്മദ് സലീം, അബ്ദുൽ റസാഖ് സഖാഫി, ശാഹുൽ ഹമീദ് ഹിമമി സഖാഫി, വാർഡ് മെമ്പർ എസ് എ അബ്ദുല്ല തുടങ്ങിയവർ നേതൃത്വം നൽകി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0