ജുമുഅ ഖുതുബ ഏകീകരിക്കാനുള്ള വഖഫ് ബോർഡ് നീക്കം ഉപേക്ഷിച്ചു

Nov 10, 2026 - 14:26
ജുമുഅ ഖുതുബ ഏകീകരിക്കാനുള്ള വഖഫ് ബോർഡ് നീക്കം ഉപേക്ഷിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ പള്ളികളിലും ദർഗകളിലും വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബയിൽ ഏകീകൃത വിഷയം കൊണ്ടുവരാനുള്ള വഖഫ് ബോർഡിന്റെ നിർദ്ദേശം രാഷ്ട്രീയ നേതാക്കളുടെയും മത സംഘടനകളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. ഉത്തരവ് മതപരമായ കാര്യങ്ങളിലെ നേരിട്ടുള്ള ഇടപെടലാണെന്നും ബി.ജെ.പിയുടെ അജണ്ടയാണെന്നും വിമർശനം ഉയർന്നിരുന്നു. 

സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് മതപരമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർദേശം കൊണ്ടുവന്നതെന്നായിരുന്നു ബോർഡിന്റെ ന്യായീകരണം. വിവാദം ശക്തമായതോടെ, ഏകീകൃത പ്രഭാഷണം നിർബന്ധമാക്കിയിട്ടില്ലെന്നും ഔദ്യോഗിക ഉത്തരവുകൾ ഇറക്കിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0