ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊഗ്രാൽ സ്വദേശി മരിച്ചു

Nov 6, 2026 - 12:17
Nov 6, 2026 - 12:17
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൊഗ്രാൽ സ്വദേശി മരിച്ചു

കുമ്പള: കട്ടത്തടുക്ക എകെജി നഗറിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്നുണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളി മരണപ്പെട്ടു. മൊഗ്രാൽ കടവത്ത് സ്വദേശി ബി.വി. അബ്ദുൽ കരീം (39) ആണ് മരിച്ചത്. മുഹിമ്മാത്ത് ദുബായ് കമ്മിറ്റി സെക്രട്ടറി ബി.എൻ.എ. ഖാദറിന്റെ സഹോദരനാണ്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ എകെജി നഗർ ഭാഗത്ത് വെച്ചായിരുന്നു സംഭവം. റോഡിലേക്ക് പെട്ടെന്ന് കാട്ടുപന്നി ചാടിവീഴുകയും തുടർന്ന് ബൈക്കിൽ ഇടിച്ചു നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയവെ, ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.

മൊഗ്രാൽ കടവത്തെ ബി.വി. ഹൗസിൽ പരേതരായ സൈനുദ്ദീൻ മുസ്ലിയാരുടെയും ഖദീജയുടെയും മകനാണ്. സഫിയ മണിയമ്പാറയാണ് ഭാര്യ. ബി.വി. അബ്ദുൽ ഹമീദ് മൗലവി, ബി.വി.എ. ബഷീർ, അബ്ദുസ്സലാം ദാരിമി, ബി.എൻ.എ. ഖാദർ, അബ്ദുൽ ഗഫൂർ ഹനീഫി, നഫീസത്ത് മിസ്രിയ എന്നിവർ സഹോദരങ്ങളാണ്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0