സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ഉദ്യോഗാർഥികൾക്കെതിരെ കേസ് 

Oct 31, 2026 - 10:50
സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത ഉദ്യോഗാർഥികൾക്കെതിരെ കേസ് 

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്തുവരുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു. സമരസമിതി നേതാവും തല മുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്ത എസ്. വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമവിരുദ്ധമായി സംഘം ചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സമരക്കാർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. 

വിദ്യാർത്ഥി-അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 110-ലേറെ ദിവസങ്ങളായി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കഴിഞ്ഞദിവസം വളർമതി തല മുണ്ഡനം ചെയ്ത് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നത്. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമാധാനപരവും ജനാധിപത്യപരവുമായ രീതിയിൽ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി. എന്നാൽ സമരത്തെ അടിച്ചമർത്താനാണ് പോലീസ് കേസുകളിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന് സമരസമിതി ആരോപിച്ചു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0