ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മഹാറാലി നവംബർ ഒന്നിന്

Oct 30, 2026 - 10:04
ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മഹാറാലി നവംബർ ഒന്നിന്

ന്യൂഡൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരെയുള്ള 'വോട്ട് ചോരി' പ്രചാരണം ശക്തമാക്കാൻ ഇന്ത്യ മുന്നണി ഒരുങ്ങുന്നു. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്.ഐ.ആർ) ക്രമക്കേടുകളും വോട്ട് കവർച്ച ആരോപണങ്ങളും ഉയർത്തി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന 'മോക്ക് പാർലമെന്റ്' പ്രതിഷേധ പരിപാടിയുടെ പേരും രൂപവും മാറ്റി. പാർലമെന്റിനെ പരിഹസിച്ചുകൊണ്ടുള്ള പ്രതിരോധ നടപടികൾ ഒഴിവാക്കാനായി പരിപാടിയെ 'ജനകീയ വിചാരണ' എന്ന് പുനർനാമകരണം ചെയ്തതായി കോൺഗ്രസ് വ്യക്തമാക്കി. നവംബർ ഒന്നിന് രാവിലെ ഡൽഹിയിലാണ് മഹാറാലി സംഘടിപ്പിക്കുന്നത്. മഹാറാലിയിൽ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കണമെന്ന് ഖാർഗെ അഭ്യർത്ഥിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0