പ്രക്ഷോഭം ശക്തമാക്കാൻ 'ഇന്ത്യ' സഖ്യം; നവംബർ 1-ന് ഡൽഹി രാംലീലാ മൈതാനത്ത് കോൺഗ്രസ് റാലി
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വരുന്ന നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് ബഹുജന റാലി സംഘടിപ്പിക്കാൻ കോൺഗ്രസ് തീരുമാനം. റാലി നടത്തുന്നതിനായി ഡൽഹി പോലീസ് ഔദ്യോഗിക അനുമതി നൽകി.
ഇവിഎമ്മുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് റാലിയിലെ പ്രധാന ആവശ്യം. ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ, സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ ശേഷമാണ് പോലീസ് അനുമതി പത്രം കൈമാറിയത്. ഒക്ടോബർ 25 മുതൽ നവംബർ 3 വരെ രാംലീലാ മൈതാനം ഒഴിവുണ്ടെന്ന് എംസിഡി ഉറപ്പുനൽകിയിരുന്നു.
ജന്തർ മന്തറിൽ പ്രക്ഷോഭങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ച പുതിയ സമര കേന്ദ്രങ്ങളിൽ ഒന്നാണ് രാംലീലാ മൈതാനം. അതേസമയം, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കലുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കിടയിൽ തന്നെ ഭിന്നത രൂക്ഷമായിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റാലിയിലൂടെ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0