സമസ്ത സെന്റിനറി സമ്മേളനം: പ്രവാസികൾക്കായി ചാർട്ടേഡ് വിമാനം; രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

Sep 20, 2026 - 10:15
സമസ്ത സെന്റിനറി സമ്മേളനം: പ്രവാസികൾക്കായി ചാർട്ടേഡ് വിമാനം; രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു

അബുദാബി: സമസ്ത നൂറാം വാർഷിക സെന്റിനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി അബുദാബിയിൽ നിന്ന് പുറപ്പെടുന്ന ചാർട്ടേഡ് വിമാനത്തിലേക്കുള്ള രജിസ്ട്രേഷന് തുടക്കമായി. ഐ സി എഫ് ഇന്റർനാഷനൽ സെക്രട്ടറി നിസാർ സഖാഫി, അൽ അമീൻ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിംഗ് ഡയറക്ടർ പി സി മുഹമ്മദ് ഹാജിക്ക് ആദ്യ രജിസ്ട്രേഷൻ നൽകി ഉദ്ഘാടനം നിർവഹിച്ചു.

അടുത്ത വർഷം ജനുവരി 28, 29, 30, 31 തീയതികളിൽ മലപ്പുറം ജില്ലയിലെ കൂരിയാട്ടാണ് സമസ്ത നൂറാം വാർഷിക സെന്റിനറി സമ്മേളനം നടക്കുന്നത്. കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ രചിച്ച അൽ വജിസ് കിതാബിനെ ആസ്പദമാക്കി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന “നാട്ടുദർസ്’ സമാപനത്തോടനുബന്ധിച്ചാണ് പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്.

'നാട്ടുദർസ്’ പഠനം നടത്തുന്ന അഞ്ച് ലക്ഷത്തോളം പഠിതാക്കൾക്കായുള്ള അവസാന ക്ലാസ്സ് സമസ്ത സെന്റിനറി സമ്മേളന വേദിയിൽ കാന്തപുരം ഉസ്താദ് നടത്തും. ചരിത്രപ്രധാനമായ ക്ലാസ്സിൽ പങ്കെടുക്കുന്നതിനായാണ് അബൂദബിയിൽ നിന്നുള്ള സംഘം ചാർട്ടേഡ് വിമാനത്തിൽ യാത്രതിരിക്കുന്നത്.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0