ആഗോള ശ്രദ്ധാകേന്ദ്രമായി മദീനയിലെ ഖുർആൻ അച്ചടിശാല; ഒരു വർഷത്തെ സന്ദർശകർ 13 ലക്ഷത്തിലധികം

Jul 3, 2026 - 15:25
Jul 3, 2026 - 15:28
ആഗോള ശ്രദ്ധാകേന്ദ്രമായി മദീനയിലെ ഖുർആൻ അച്ചടിശാല; ഒരു വർഷത്തെ സന്ദർശകർ 13 ലക്ഷത്തിലധികം

ജിദ്ദ: ലോകത്ത് ഏറ്റവും കൂടുതൽ ഖുർആൻ അച്ചടിച്ച് വിതരണം ചെയ്യുന്ന പ്രവാചക നഗരിയിലെ പ്രശസ്തമായ 'കിംഗ് ഫഹദ് ഖുർആൻ അച്ചടിശാല' ആഗോളതലത്തിൽ വലിയ ശ്രദ്ധാകേന്ദ്രമാകുന്നു. ഒരു വർഷത്തിനിടെ പതിമൂന്ന് ലക്ഷത്തിലധികം തീർഥാടകരും സന്ദർശകരുമാണ് ഈ വിജ്ഞാന കേന്ദ്രം സന്ദർശിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഏറ്റവും ആധുനികമായ അച്ചടി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, ഉയർന്ന ഗുണനിലവാരത്തിലും കൃത്യതയിലും മനോഹരമായ ഡിസൈനിലുമാണ് ഇവിടെ വിശുദ്ധ ഖുർആന്റെ പകർപ്പുകൾ തയാറാക്കുന്നത്. വർഷത്തിൽ ഏകദേശം രണ്ട് കോടിയോളം ഖുർആൻ പകർപ്പുകളാണ് ഇവിടെ നിന്ന് പുറത്തിറങ്ങുന്നത്. സൗദി അറേബ്യയിലെത്തുന്ന തീർഥാടകർക്കും ഗവേഷകർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് സമുച്ചയത്തിലെ സന്ദർശന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മുസ്ഹഫുകള്‍ സമ്മാനമായി നല്‍കുകയും ചെയ്യുന്നുണ്ട്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0