ബദിയടുക്കയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം
കാസർകോട്: ബദിയടുക്ക മീത്തൽ ബസാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾക്കും കുഞ്ഞിനും പരിക്കേറ്റു. പരിക്കേറ്റ യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
ബദിയടുക്ക സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിലാണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ഇന്ദിരാനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0