കാലടി സർവകലാശാലാ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയുടെ ആശ്വാസ വിധി

Nov 23, 2026 - 11:16
Nov 23, 2026 - 11:17
കാലടി സർവകലാശാലാ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയുടെ ആശ്വാസ വിധി

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികൾക്കെതിരായ സസ്പെൻഷൻ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 84 ദിവസം നീണ്ടുനിന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കൊടുവിലാണ് ഈ സുപ്രധാന വിധി. സസ്പെൻഷൻ കാലയളവിൽ നഷ്ടപ്പെട്ട പരീക്ഷകൾ ഇവർക്കായി പ്രത്യേകമായി നടത്താനും കോടതി സർവകലാശാലയ്ക്ക് നിർദേശം നൽകി.

കഴിഞ്ഞ ഓഗസ്റ്റ് 13-ന് സിൻഡിക്കറ്റ് യോഗത്തിനിടെയുണ്ടായ പ്രതിഷേധങ്ങളുടെ പേരിലാണ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള സസ്പെൻഷൻ റദ്ദാക്കണമെന്നും, മാപ്പ് എഴുതി നൽകണമെന്ന നിബന്ധന നിയമവിരുദ്ധമാണെന്നും വിദ്യാർത്ഥികൾ കോടതിയിൽ വാദിച്ചു. മാപ്പ് നൽകിയാൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സർവകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും നിലപാട്. കൂടാതെ വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ആവശ്യമായ ഹാജരില്ലെന്നും സർവകലാശാല അറിയിച്ചു. എന്നാൽ, രണ്ട് മാസത്തിലേറെയായി വിദ്യാർത്ഥികളെ പുറത്തുനിർത്തിയ സർവകലാശാല നടപടിയെ കോടതി വിമർശിച്ചു. ഉത്തരവിനെത്തുടർന്ന് വിദ്യാർത്ഥികൾ നിരാഹാര സമരം പിൻവലിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0