കുമ്പള ആരിക്കാടി ടോൾ ബൂത്ത് പൊളിച്ചുനീക്കുന്നു; നടപടികൾ ആരംഭിച്ച് അധികൃതർ

Nov 21, 2026 - 10:58
Nov 21, 2026 - 10:59
കുമ്പള ആരിക്കാടി ടോൾ ബൂത്ത് പൊളിച്ചുനീക്കുന്നു; നടപടികൾ ആരംഭിച്ച് അധികൃതർ

കാസർകോട്: ദേശീയപാതാ അതോറിറ്റി കുമ്പള ആരിക്കാടിയിൽ സ്ഥാപിച്ച ടോൾ ബൂത്ത് പൊളിച്ചുമാറ്റിത്തുടങ്ങി. 60 കിലോമീറ്ററിനുള്ളിൽ രണ്ട് ടോൾ പ്ലാസകൾ പാടില്ലെന്ന കേന്ദ്ര സർക്കാരിന്റെ തന്നെ ചട്ടങ്ങൾ മറികടന്നാണ് ഇവിടെ ടോൾ പിരിവ് ആരംഭിച്ചിരുന്നത്. കഴിഞ്ഞ ജനുവരി 12 മുതൽ ഫെബ്രുവരി നാല് വരെയുള്ള 24 ദിവസങ്ങളിലാണ് ഇവിടെ ടോൾ പിരിവ് നടന്നത്. പണം പിരിക്കൽ തുടങ്ങിയതോടെ ആക്ഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എട്ടുമാസത്തോളം നീണ്ടുനിന്ന നിരന്തരമായ ജനകീയ സമരത്തിനൊടുവിൽ അധികൃതർ ടോൾ ബൂത്ത് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന്, ടോൾ പ്ലാസ നീക്കം ചെയ്യാൻ കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം ഫെബ്രുവരി നാലിന് ഉത്തരവിട്ടിരുന്നു.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0