സ്വർണ്ണ വിലയിൽ ആശ്വാസം; പത്തുമാസത്തിന് ശേഷം പവൻവില ഒരു ലക്ഷത്തിന് താഴെ
കൊച്ചി: ആഭരണവിപണിക്ക് ഉണർവേകി സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ പത്തുമാസത്തെ കാത്തിരിപ്പിനൊടുവിൽ 22 കാരറ്റ് സ്വർണവില ഒരു ലക്ഷം രൂപയിൽ താഴെയെത്തി. 99,760 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 12,470 രൂപയായി.
കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് സംസ്ഥാനത്തെ സ്വർണവില ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്. അന്ന് രാവിലെ ഒറ്റയടിക്ക് 1,760 രൂപ ഉയർന്നതോടെ പവന് 1,01,600 രൂപയും ഗ്രാമിന് 12,700 രൂപയുമായിരുന്നു നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ കുതിപ്പ് തുടർന്ന വില 2026 ജനുവരി 29-ന് സർവ്വകാല റെക്കോർഡായ 1,31,160 രൂപ വരെ എത്തിയിരുന്നു. ഈ വർഷം ജനുവരി അഞ്ചിന് ശേഷം ആദ്യമായാണ് സ്വർണവില വീണ്ടും ഒരു ലക്ഷത്തിന് താഴേക്കെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0