സഊദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

Oct 8, 2026 - 11:15
സഊദിയിൽ വിമാനത്താവളങ്ങൾക്ക് നേരെ ഹൂതി ആക്രമണം: മൂന്ന് മരണം, 36 പേർക്ക് പരിക്ക്

റിയാദ്: സഊദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് യമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തെ അബഹ അന്താരാഷ്ട്ര വിമാനത്താവളം, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

അബഹ വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള രണ്ട് വനിതകൾ കൊല്ലപ്പെട്ടു. ഇവിടെ 28 പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ സഊദി പൗരന്മാർക്ക് പുറമെ ബംഗ്ലാദേശ്, ഫിലിപ്പീൻസ് സ്വദേശികളും ഉൾപ്പെടുന്നു.

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ സുഡാൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. ഇവിടെ എട്ട് പേർക്ക് പരിക്കേറ്റു. സഊദി പൗരന്മാർ, ഈജിപ്ഷ്യൻ, പാകിസ്ഥാൻ സ്വദേശികൾ എന്നിവർക്കാണ് റിയാദിൽ പരിക്കേറ്റത്.   ആക്രമണത്തെ തുടർന്ന് വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്തി വരുകയും ചെയ്യുന്നതായി അധികൃതർ അറിയിച്ചു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 1
Wow Wow 0