ഹോർമുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്ന് മാറ്റണമെന്ന് ട്രംപ്

Sep 3, 2026 - 09:27
ഹോർമുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്ന് മാറ്റണമെന്ന് ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യു.എസ്–ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ പേര് 'ട്രംപ് കടലിടുക്ക്' എന്ന് മാറ്റണമെന്ന് നിർദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഈ നിർദേശം മുന്നോട്ടുവെച്ചത്. ഹോർമുസ് കടലിടുക്കിലെ സൈനിക നിയന്ത്രണം തങ്ങൾക്കാണെന്ന് യു.എസ് അവകാശപ്പെടുന്നുണ്ടെങ്കിലും, ഇത് അന്താരാഷ്ട്ര ജലപാതയാണെന്നും തങ്ങളുടെ നിയന്ത്രണത്തിലാണെന്നുമാണ് ഇറാന്റെ നിലപാട്.

മുൻപും ഭൂമിശാസ്ത്രപരമായ സ്ഥലങ്ങളുടെ പേരുമാറ്റ നിർദേശങ്ങളുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. ഒന്റാറിയോ തടാകത്തിന്റെ പേര് 'ലേക് അമേരിക്ക' എന്നും മെക്സിക്കോ ഉൾക്കടലിന്റെ പേര് 'ഗൾഫ് ഓഫ് അമേരിക്ക' എന്നും മാറ്റാൻ അദ്ദേഹം മുൻപ് നിർദേശിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന് ചുറ്റുമുള്ള മേഖലകളിൽ യു.എസ് സൈന്യവും ഇറാനും തമ്മിലുള്ള ആക്രമണങ്ങളും തിരിച്ചടികളും തുടരുകയാണ്. ഇത് ആഗോളതലത്തിൽ എണ്ണവില വർധിക്കാനും കാരണമായിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0