ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാലും സംസാരിച്ചാലും കനത്ത പിഴ; റെയിൽവേയുടെ പുതിയ വിജ്ഞാപനം  

Oct 19, 2026 - 15:14
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാലും സംസാരിച്ചാലും കനത്ത പിഴ; റെയിൽവേയുടെ പുതിയ വിജ്ഞാപനം  

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്കിടയിൽ ഫോൺ ലൗഡ്‌സ്പീക്കറിലിട്ട് ഉച്ചത്തിൽ പാട്ടു കേൾക്കുന്നവർക്കും സഹയാത്രികർക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ സംസാരിക്കുന്നവർക്കുമെതിരെ കർശന നടപടിയുമായി റെയിൽവേ. സഹയാത്രക്കാരുടെ യാത്ര സുഖകരമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങളും പിഴ ശിക്ഷകളും പ്രഖ്യാപിച്ചിരിക്കുന്നത്.

ഫോണിൽ ലൗഡ്‌സ്പീക്കറിലോ സ്പീക്കറിലോ ഉച്ചത്തിൽ പാട്ടുവെക്കുകയോ, വീഡിയോകൾ കാണുകയോ, ഉച്ചത്തിൽ സംസാരിക്കുകയോ ചെയ്താൽ 1,000 രൂപ വരെ പിഴ ചുമത്തും. ഇത് ആവർത്തിക്കുന്ന യാത്രക്കാരിൽ നിന്ന് 5,000 രൂപ വരെ പിഴയും 6 മാസം വരെ തടവുശിക്ഷയും നേരിടേണ്ടി വരും. യാത്രക്കാർക്ക് നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്നവരെ അടുത്ത സ്റ്റേഷനിൽ വെച്ച് കോച്ചുകളിൽ നിന്നും റെയിൽവേ പരിസരങ്ങളിൽ നിന്നും പുറത്താക്കാനും അധികൃതർക്ക് അധികാരമുണ്ട്.

രാത്രി 10 മണിക്ക് ശേഷം ലൈറ്റുകൾ അണച്ച ശേഷം യാത്രക്കാർ സംസാരിക്കുന്നതും ശബ്ദമുണ്ടാക്കുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ 139 എന്ന റെയിൽവേ ഹെൽപ്പ്‌ലൈൻ നമ്പറിലോ RailMadad ആപ്പ് വഴിയോ മറ്റ് യാത്രക്കാർക്ക് ഉടൻ പരാതി നൽകാം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0