ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യാപരമായ ആക്രമണം; അപലപിച്ച് ഖത്വര്‍ പ്രധാനമന്ത്രി

Sep 30, 2026 - 14:05
Sep 30, 2026 - 14:05
ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യാപരമായ ആക്രമണം; അപലപിച്ച് ഖത്വര്‍ പ്രധാനമന്ത്രി

ദോഹ: ഗസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന സൈനിക നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഖത്വര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ താനി. ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകന്‍ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലാണ് ഖത്വര്‍ പ്രധാനമന്ത്രി ഇസ്രയേലിന്റെ നടപടികളെ ശക്തമായി അപലപിച്ചത്. ഗസയിലെ ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ യുദ്ധക്കുറ്റത്തിന് ഉത്തരവാദികളാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

2025 ഒക്ടോബറില്‍ പ്രാബല്യത്തില്‍ വന്നതായി കരുതപ്പെട്ട വെടിനിര്‍ത്തല്‍ കരാറിന് ശേഷവും ഗസയില്‍ 1,400ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഖത്വര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗസയുടെ വലിയൊരു ഭാഗം ഇസ്രയേല്‍ നിയന്ത്രണത്തിലാണെന്നും കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായി പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.സെപ്റ്റംബര്‍ 22ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലും ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഗസയിലെ സംഭവങ്ങളെ വംശഹത്യ എന്ന് വിശേഷിപ്പിച്ചിരുന്നു. ഗസയിലെ ദുരന്തം അവസാനിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം കൂടുതല്‍ ശക്തമായ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസയിലെ മനുഷ്യാവകാശ സാഹചര്യം, വെടിനിര്‍ത്തല്‍ കരാര്‍, മാനുഷിക സഹായത്തിന്റെ പ്രവേശനം എന്നിവ സംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം തുടരുന്നതിനിടെയാണ് ഖത്വര്‍ പ്രധാനമന്ത്രിയുടെ പുതിയ പ്രതികരണം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0