സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ടത് പണ്ഡിതന്മാരുടെ ഉത്തരവാദിത്വം: സയ്യിദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ

Nov 16, 2026 - 11:44
സമൂഹത്തെ നന്മയിലേക്ക് നയിക്കേണ്ടത് പണ്ഡിതന്മാരുടെ ഉത്തരവാദിത്വം: സയ്യിദ് ജലാലുദ്ദീൻ ബുഖാരി തങ്ങൾ

മഞ്ചേശ്വരം: സമൂഹത്തെ ശരിയായ ദിശയിലേക്കും നന്മയിലേക്കും നയിക്കുക എന്നത് പണ്ഡിതന്മാരുടെ പ്രധാന ഉത്തരവാദിത്വമാണെന്ന് സയ്യിദ് ജലാലുദ്ദീൻ അൽ ഹാദി അൽ ബുഖാരി തങ്ങൾ പറഞ്ഞു. 'അൽ ഖലം മള്ഹർ ഫെസ്റ്റിൽ' മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാറുന്ന കാലഘട്ടത്തിനനുസരിച്ച് പുതിയ കഴിവുകൾ ആർജ്ജിക്കാൻ നാം തയ്യാറാകണം. പ്രവാചകന്മാരുടെ ചരിത്രം പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഏതൊരു പ്രവർത്തനത്തിനും കൃത്യമായ ലക്ഷ്യവും അത് നേടിയെടുക്കാനുള്ള ശരിയായ മാർഗ്ഗവും അനിവാര്യമാണ്. പ്രസംഗം, എഴുത്ത്, കവിത തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെ സമൂഹത്തിൽ നന്മയുടെ സന്ദേശം എത്തിക്കാൻ സാധിക്കും.

നന്മ പ്രചരിപ്പിക്കുകയും തിന്മയെ തടയുകയും ചെയ്യുന്ന ഒരു വിഭാഗം സമൂഹത്തിൽ എപ്പോഴും ഉണ്ടാകേണ്ടതുണ്ട്. നമ്മുടെ നാടും നാട്ടുകാരും നന്മയുള്ളവരായി മാറുന്നതിനും സമൂഹത്തിലെ തിന്മകൾ ഇല്ലാതാക്കുന്നതിനുമായിരിക്കണം നമ്മുടെ കഴിവുകൾ പൂർണ്ണമായും വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0