കുട്ടികൾക്ക് വാഹനം കൊടുത്താൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി പി ജോൺ

Nov 10, 2026 - 12:28
കുട്ടികൾക്ക് വാഹനം കൊടുത്താൽ പണി കിട്ടും; കർശന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി പി ജോൺ

തൃശൂർ: കുട്ടികൾ വാഹനം ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് കർശന മുന്നറിയിപ്പുമായി ഗതാഗതമന്ത്രി സി.പി. ജോൺ. കുട്ടികളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ രക്ഷിതാക്കൾ വാഹനങ്ങൾ വിൽക്കണമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികളെ കുറ്റപ്പെടുത്താനല്ലെന്നും എന്നാൽ അവരെ നിയന്ത്രിക്കേണ്ട ഉത്തരവാദിത്തം പൂർണ്ണമായും രക്ഷിതാക്കൾക്കാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് വാഹനങ്ങൾ കൈമാറുന്നതിൽ രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, സ്വകാര്യ ബസുകളുടെ മത്സരയോട്ടവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. സ്വകാര്യ ബസുകളെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നും സമയക്രമമാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം വ്യക്തമാക്കി. ബസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നഗരങ്ങളിൽ ബസുകൾക്ക് ഓടിയെത്താൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും, അതിനാൽ നിലവിലെ സമയക്രമം പുനഃപരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

---

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 1
Sad Sad 0
Wow Wow 0