മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ബാംഗ്ലൂർ പ്രചാരണ സമ്മേളനം ഡിസംബർ 11ന് 

Nov 9, 2026 - 11:14
മുഹിമ്മാത്ത് അഹ്ദൽ ഉറൂസ്; ബാംഗ്ലൂർ പ്രചാരണ സമ്മേളനം ഡിസംബർ 11ന് 

അൾസൂർ: സയ്യിദ് താഹിറുൽ തങ്ങൾ 21-ാം ഉറൂസ് മുബാറക്കിന്റെയും മുഹിമ്മാത്ത് സനദ് ദാന സമ്മേളനത്തിന്റെയും പ്രചാരണ പരിപാടി ഡിസംബർ 11-ന് ബാംഗ്ലൂരിൽ നടക്കും. മുഹിമ്മാത്ത് ബാംഗ്ലൂർ കമ്മിറ്റിയുടെ നേതൃത്വത്തിൽ തവക്കൽ മസ്താൻ ദർഗ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കർണാടക ആരോഗ്യ-ഹജ്ജ്-വഖഫ് മന്ത്രി യു.ടി. ഖാദർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സ്ഥാപന-സംഘടനാ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും. ഇതുമായി ബന്ധപ്പെട്ട് അൾസൂർ കൈക മർക്കിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി കൺവെൻഷനിൽ ബാംഗ്ലൂർ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഷൗക്കത്തലി തങ്ങൾ ഹിമമി അധ്യക്ഷത വഹിച്ചു. എസ്.എം.എ. ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂർ മുഖ്യപ്രഭാഷണവും അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ പദ്ധതി അവതരണവും നടത്തി. ഇബ്രാഹിം സഖാഫി പയോട്ട സ്വാഗതവും ഖാലിദ് മായിപ്പാടി നന്ദിയും പറഞ്ഞു.

പരിപാടിയുടെ വിജയത്തിനായി അബ്ദുൽ ഹക്കീം ആർ.ടി. നഗർ ചെയർമാനായും, ഖാലിദ് മായിപ്പാടി ജനറൽ കൺവീനറായും, അബ്ദുറഹ്മാൻ ഹാജി ട്രഷററായും സംഘാടക സമിതി രൂപീകരിച്ചു. സ്വാലിഹ് ടി.സി. ശിവാജി നഗർ, അനസ് സിദ്ദീഖി ശിറിയ, ഷാഫി സഅദി മജസ്റ്റിക്, അല്ലാമ ഇഖ്ബാൽ, ഫിർദൗസ് അൾസൂർ എന്നിവരെ വൈസ് ചെയർമാന്മാരായും; ശിഹാബ് മടിവാള, ഷബീബ് അൾസൂർ, ഇർഫാൻ മജസ്റ്റിക്, ഫർഹത് മജസ്റ്റിക്, ഹാഷിർ അൾസൂർ എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0