കാലടി സർവ്വകലാശാലാ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; പരീക്ഷാ അനുമതി തേടി വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ

Nov 4, 2026 - 15:05
കാലടി സർവ്വകലാശാലാ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; പരീക്ഷാ അനുമതി തേടി വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സസ്പെൻഷനിലsയുള്ള വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ രാത്രി 11.35-ഓടെയാണ് 16 വിദ്യാർത്ഥികൾ പരമോന്നത കോടതിയിൽ ഹർജി ഫയൽ ചെയ്തത്.

ഹർജി നൽകിയ വിദ്യാർത്ഥികളിൽ 10 പേരുടെ സെമസ്റ്റർ പരീക്ഷ ഇന്ന് ആരംഭിച്ചിരുന്നു. സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തങ്ങളുടെ വിലപ്പെട്ട ഒരു വർഷം നഷ്ടപ്പെടുമെന്ന് വിദ്യാർത്ഥികൾ ഹർജിയിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നേരത്തെ, പരീക്ഷ എഴുതാൻ വിദ്യാർത്ഥികൾക്ക് ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയിരുന്നുവെങ്കിലും സർവ്വകലാശാലയുടെ അപ്പീൽ പരിഗണിച്ച് ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കുകയായിരുന്നു. ഡിവിഷൻ ബെഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് അഡ്വക്കേറ്റ് കെ. ആർ. സുഭാഷ് ചന്ദ്രൻ മുഖേന സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ഹർജിയിലെ പ്രധാന ആവശ്യം.

ചില വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹാജർ അറ്റൻഡൻസ് ഇല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ചത്. എന്നാൽ തങ്ങൾ സസ്പെൻഷനിലായതുകൊണ്ടാണ് ഹാജർ ഇല്ലാതിരുന്നതെന്നാണ് വിദ്യാർത്ഥികളുടെ പക്ഷം. ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0