ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു; യുഎഇയിൽ 10 ദിവസത്തെ ദുഃഖാചരണം
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (76) അന്തരിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു അന്ത്യമെന്ന് ദുബായ് റൂളേഴ്സ് കോർട്ട് ഔദ്യോഗികമായി അറിയിച്ചു. അദ്ദേഹത്തോടുള്ള ആദരാസൂചകമായി ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഃഖാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ദുബായ് പോലീസിന്റെയും പബ്ലിക് സെക്യൂരിറ്റിയുടെയും ഡെപ്യൂട്ടി ചെയർമാനായി ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ്. ദുബായുടെ വികസനത്തിലും കായിക-സാംസ്കാരിക മേഖലകളിലും അദ്ദേഹം വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ വസൽ എഫ്.സിയുടെ ചെയർമാനുമായിരുന്നു അദ്ദേഹം. വിവിധ ലോകനേതാക്കളും ഭരണാധികാരികളും ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0