ഖത്തറിലെ ഗ്യാസ് ഫാക്ടറിയിൽ സ്ഫോടനം; മരിച്ചവരിൽ 12 പേർ ഇന്ത്യക്കാര്‍
ദോഹ: ഖത്തറിലെ റാസ് ലഫാൻ വ്യവസായ മേഖലയിൽ ഗ്യാസ് ഫാക്ടറിയിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച 13 പേരിൽ 12 പേരും ഇന്ത്യക്കാരാണെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് എത്തിക്കും. അപകടത്തിൽ പരിക്കേറ്റ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഉചിതമായ വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നും ഖത്തർ അധികൃതർ സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രിയാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാർച്ചിൽ ഈ പ്ലാന്റിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇറാൻ ആക്രമണത്തെത്തുടർന്ന് അടച്ചിട്ട പ്ലാന്റിൽ പ്രവർത്തനം പുനരാരംഭിക്കുന്നതിനിടയിലായിരുന്നു അപകടം. അന്ന് സംഭവിച്ച വലിയ നാശനഷ്ടങ്ങളെത്തുടർന്ന് ഇവിടത്തെ ഉൽപ്പാദനം മാസങ്ങളായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0