യുഎഇയുടെ സ്വപ്നപദ്ധതി; എമിറേറ്റുകളെ കോർത്തിണക്കി ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു

Jun 30, 2026 - 14:10
Jun 30, 2026 - 14:12
യുഎഇയുടെ സ്വപ്നപദ്ധതി; എമിറേറ്റുകളെ കോർത്തിണക്കി ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു

അബുദാബി: യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു. അബുദാബി- ഫുജൈറ റൂട്ടിലെ ആദ്യയാത്രയിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ഭാഗമായി. രാവിൽ 5:21ന് ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് ആയിരുന്നു ആദ്യ ട്രെയിൻ. ഒരു മണിക്കൂർ അൻപത് മിനിറ്റ് എടുത്ത് ട്രെയിൻ ഫുജൈറയിൽ എത്തി. ദുബായ് ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് പദ്ധതിക്ക് കരുത്തായതെന്ന് ഇത്തിഹാദ് റെയിൽ അധികൃതർ പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ദുബായ് ഉൾപ്പടെയുള്ള റൂട്ടിലൂടെ ട്രെയിൻ യാത്ര നടത്തുന്നതോടെ ഗതാഗതക്കുരിക്ക് അഴിക്കാമെന്ന വലിയ പ്രതീക്ഷയാണ് യുഎഇക്കുള്ളത്. ഇത്തിഹാദ് റെയിൽ ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. കംഫർട്ട് ക്ലാസ് ടിക്കറ്റിന് അൻപത്തിയഞ്ച് ദിഹവും പ്രീമിയം ക്ലാസിന് നൂറ്റി ഇരുപത് ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബർ 30ഓടെ ദുബായ്, അൽ ദൈദ് സ്റ്റേഷനുകളും ഡിസംബർ 30നകം അൽ ദഫ്ര മേഖലയിലെ സ്റ്റേഷനുകളും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പദ്ധതിയുടെ പൂർണരൂപം കൈവരിച്ചുകൊണ്ട് 2027 മാർച്ച് 30നകം ഷാർജ സ്റ്റേഷനിലേക്കും സർവീസ് നീട്ടുമെന്ന് അധികൃതർ വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0