ഉപ്പള ഗേറ്റിൽ മാലിന്യം തള്ളിയയാൾ കുടുങ്ങി; പ്രദേശം മുഴുവൻ വൃത്തിയാക്കിപ്പിച്ച് ഹൈവേ പട്രോളിംഗ് സംഘം

Nov 27, 2026 - 15:47
Nov 27, 2026 - 15:48
ഉപ്പള ഗേറ്റിൽ മാലിന്യം തള്ളിയയാൾ കുടുങ്ങി; പ്രദേശം മുഴുവൻ വൃത്തിയാക്കിപ്പിച്ച് ഹൈവേ പട്രോളിംഗ് സംഘം

ഉപ്പള: തലപ്പാടി–ചെങ്കള ദേശീയപാത റീച്ചിൽ ഉപ്പള ഗേറ്റ് പരിസരത്ത് മാലിന്യം തള്ളിയയാൾക്കെതിരെ വേറിട്ട നടപടിയുമായി ഹൈവേ പട്രോളിംഗ് സംഘം. ദേശീയപാതയോരത്ത് മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന്, ഇയാളെക്കൊണ്ട് തന്നെ പ്രദേശത്ത് അടിഞ്ഞുകൂടിയ മുഴുവൻ മാലിന്യങ്ങളും നീക്കം ചെയ്യിപ്പിച്ച് സ്ഥലം വൃത്തിയാക്കി. ഉപ്പള ഗേറ്റ് പരിസരത്തെ ദേശീയപാതയോരത്ത് മാലിന്യം തള്ളുന്നത് ഇത് നാലാം തവണയാണ്. പ്രദേശത്ത് മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെ അധികൃതർ നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് ഹൈവേ പട്രോളിംഗ് സംഘം നടത്തിവരുന്ന പരിശോധനയ്ക്കിടെയാണ് ഇത്തവണ മാലിന്യം നിക്ഷേപിച്ചയാൾ പിടിയിലായത്.  

നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം, പ്രദേശം വൃത്തിയാക്കാനുള്ള ഉത്തരവാദിത്തവും പട്രോളിംഗ് സംഘം ഇയാളെത്തന്നെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന്, നേരത്തെ അടിഞ്ഞുകൂടിയിരുന്ന മാലിന്യങ്ങൾ ഉൾപ്പെടെ ഇയാളെക്കൊണ്ട് നീക്കം ചെയ്യിപ്പിച്ച് ദേശീയപാതയോരം പൂർണ്ണമായും ശുചിയാക്കി. പൊതുസ്ഥലങ്ങളിലും ദേശീയപാതയോരത്തും മാലിന്യം തള്ളുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടിയും നിരീക്ഷണവും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Angry Angry 0
Sad Sad 0
Wow Wow 0