സമസ്ത സെന്റിനറി; കുറ്റിക്കോൽ യൂണിറ്റ് കൊടിയേറ്റം പ്രൗഢമായി
കുറ്റിക്കോൽ: സമസ്ത സെന്റിനറിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മഹല്ല് സമ്മേളനത്തിന്റെ മുന്നോടിയായി കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുറ്റിക്കോൽ യൂണിറ്റ് കൊടിയേറ്റം സംഘടിപ്പിച്ചു. കുറ്റിക്കോൽ സഫ മസ്ജിദിന് സമീപം എൻ. എ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ 100 പതാകകൾ സ്ഥാപിച്ചുകൊണ്ടാണ് കൊടിയേറ്റം സംഘടിപ്പിച്ചത്. പരിപാടി സമസ്ത ജില്ലാ സെക്രട്ടറി കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ ബദവി അധ്യക്ഷത വഹിച്ചു. റഫീഖ് സഖാഫി, നാസർ സുഹരി എന്നിവർ അഭിവാദ്യം ചെയ്തു. അബ്ദുൽ റഹ്മാൻ വില്ലേജ്, ഖാദർ പുണ്യംകണ്ടം, അബൂബക്കർ കുറ്റിക്കോൽ, ഹനീഫ എടമ്പൂരടി, അന്ത്രു മൊട്ടത്തടി, ഹസൈനാർ കുമ്പക്കോട്, അബ്ദുൽ ഖാദർ പാറ തുടങ്ങിയവർ സംബന്ധിച്ചു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0